കിണറിനു ദാഹം എന്താ കുടിക്കാന്‍ കൊടുക്കുക ?

0 comments
കിണറിനു ദാഹം എന്താ കുടിക്കാന്‍ കൊടുക്കുക ?

ഞങ്ങളുടെ ഒത്തിരി നാളത്തെ ഒരു ആഗ്രഹം അടുത്തിടെ സഫലം ആയി . പുരമുകളില്‍ പെയുന്ന മഴയെ കിണറ്റില്‍ ഇറക്കുക എന്നത് ആയിരുന്നു ആ ആഗ്രഹം .ഞങ്ങളുടെ വീടിനു മുകളില്‍ പെയുന്ന മഴ വെള്ളം എല്ലാം ഒലിച്ച് മുറ്റവും കടന്നു റോഡിലേക്ക് ഒഴുകി നഷ്ട മായിപോകുക ആയിരുന്നു . വേനല്‍ കടുത്തപ്പോള്‍ കിണറ്റിലെ വെള്ളവും കുറഞ്ഞു വന്നു . അപ്പോളാണ് കുറെ നാള്‍ മുന്‍പ് തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ മഴ പൊലിമ എന്ന പരിപാടിയെപ്പറ്റി ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കാണുവാന്‍ ഇടയായി . ജനപഥത്തിന്‍റെ 2011 മെയ്‌ ലക്കം ഇതിനെപറ്റി എഴുതിയ ഒരു ലേഖനവും വായിച്ചു .പുരപുറത്തെ വെള്ളം പാത്തികള്‍ വഴി കിണറ്റില്‍ ഇറക്കുന്ന പരിപാടി ആയിരുന്നു മഴ പൊലിമ . തൃശൂര്‍ ജില്ലയില്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ഇത് നടപ്പില്‍ ആക്കിയപോള്‍ വറ്റി വരണ്ട കിണറുകളില്‍ വേനല്‍ കാലത്തും ജലം കിട്ടുവാന്‍ തുടങ്ങി . ഭൂഗര്‍ഭ ജലവിതാനം ഉയര്‍ന്നു

വീട്ടില്‍ പുരപ്പുറത്തെ വെള്ളം കിണറ്റില്‍ ഇറക്കിയാല്‍ അടുത്ത വേനലില്‍ നമുക്ക് കുടിവെള്ളത്തിനു പഞ്ഞം ഉണ്ടാകുക ഇല്ല എന്ന് പറഞ്ഞപ്പോള്‍ പപ്പാ ഒരു ഒറ്റ ചോദ്യം ... എടാ എത്ര വെള്ളം നിറച്ചാലും രണ്ടു ദിവസം കഴിയുമ്പോള്‍ അത് താന്നു പോകുക ഇല്ലേ .....ചോദ്യം ന്യായം ആയിരുന്നു ... ഞാന്‍ ഉടനെ ccdu വിലെ സുഭാഷ്‌ചന്ദ്രബോസ് സാറിനെ വിളിച്ചു സംശയം ചോദിച്ചു ... സര്‍ പറഞ്ഞു ... പപ്പാ പറഞ്ഞത് ശരിയാണ് ... നമ്മള്‍ കിണറ്റില്‍ വഴി മാറ്റി വിടുന്ന വെള്ളത്തിന്‍റെ ഒരു ഇരുപതു ശതമാനം നമുക്ക് കിട്ടും .. പക്ഷെ നമ്മുടെ അയല്‍ കാരും തങ്ങളുടെ പുരപുറത്തെ വെള്ളത്തെ കിണറ്റില്‍ ഇറക്കുക ആണെങ്കില്‍നിങ്ങളുടെ നാട്ടിലെ ഭൂഗര്‍ഭ വിതാനം ഉയരും .

അങ്ങനെ എന്തായാലും ഞാന്‍ ഞങ്ങളുടെ താഴെയുള്ള വെല്ടിംഗ് കടക്കാരനെ പോയി കണ്ടു . pvc പാത്തി അടക്കം ഉള്ള സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു . പാത്തി പിടിപിച്ചു . പാത്തിയിലുടെ ഒഴുകി വരുന്ന മഴ വെള്ളം ഒരു ഫൈബര്‍ വീപ്പയിലേക്ക് കടത്തിവിടും . അതില്‍ കരിം കല്ല്‌ , ഗ്രാവല്‍ , ചിരട്ട കരി എന്നിവ നിറച്ചിട്ടുണ്ട്. ഇതാണ് ഫില്‍റ്റര്‍ . ഇതിലുടെ കടക്കുന്ന മഴവെള്ളം വീപ്പയില്‍ നിന്നും ഒരു പയിപ് കിണറ്റിലേക്ക് പിടിപിച്ചു . അതിലുടെ വെള്ളം കിണറ്റില്‍ എത്തിക്കൊള്ളും
ആദ്യം പെയുന്ന മഴ വെള്ളം കിണറ്റില്‍ പോകാതെ ഒഴുക്കി കളയുവാന്‍ ഒരു ടീ പയിപും പിടിപിച്ചിട്ടുണ്ട്

എല്ലാ ചിലവും കൂടി ഏതാണ്ട് 25000 ആയി . പണി കൂലി ആണ് കൂടുതല്‍ . പണം കരുതി വച്ചല്ല ഇതിനു തുടങ്ങിയത് .അങ്ങ് എടുത്തു ചാടി . പ്രതീക്ഷിക്കാതെ ലീവ് സറണ്ടര്‍ കിട്ടി . പപ്പയും ഒത്തിരി സഹായിച്ചു . എടുത്തു ചാടിയില്ലെല്‍ ഒന്നും നടക്കില്ല . നമ്മള്‍ മാറ്റി വച്ച് കളയും!!!

എന്തായാലും ഞാന്‍ നല്ലൊരു വേനല്‍ മഴയ്ക്ക് വേണ്ടി പ്രതീക്ഷയോടെ ഇരിക്കുക ആണ് മഴ പെയ്തിട്ടു വേണം എന്തെങ്കിലും പോരായ്മ ഉണ്ടോ എന്ന് നോക്കുവാന്‍
അടുത്ത വര്ഷം ഒരു മഴ വെള്ള സംഭരണി ഉണ്ടാക്കണം എന്ന് ഉണ്ട് . പുരപ്പുറത്തെ വെള്ളം അതില്‍ ആദ്യം നിറയ്ക്കും ബാക്കി വെള്ളം കിണറ്റിലെക്കും ഒഴുക്കും . ആഗ്രഹം ആണ് നടക്കും എന്ന് പ്രതീക്ഷിക്കുന്നു

നമ്മുടെ കുടിവെള്ളം കിണറ്റില്‍ നിന്നാണ് നമുക്ക് കിട്ടുന്നത് . ബാങ്കില്‍ നാം പണം നിക്ഷേപിച്ചാല്‍ അല്ലെ ആവശ്യം വരുമ്പോള്‍ അവിടെ നിന്നും അത് നമുക്ക് എടുക്കുവാന്‍ കഴിയു . അതുപോലെ മഴ കാലത്ത് നമ്മുടെ കിണറ്റില്‍ നാം എത്തിക്കുന്ന വെള്ളം അടുത്ത വേനല്‍ കാലത്ത് നമുക്ക് തിരിച്ചു കിട്ടും . കിണറിനും ദാഹം ഉണ്ട് . മഴ കാലത്ത് നാം അതിനു നിറയെ വെള്ളം കൊടുത്താല്‍ വേനല്‍ കാലത്ത് അത് നമുക്ക് തിരികെ വെള്ളം തരും . ഇതിനു വേണ്ടി വരുന്ന ചെലവ് ഒരിക്കലും ഒരു നഷ്ടം ആകുക ഇല്ല .നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഇതൊക്കെ അല്ലെ നമുക്ക് ചെയുവാന്‍ കഴിയു
പ്രിയ വായനക്കാരെ ഞാന്‍ എന്‍റെ ഒരു അനുഭവം എഴുതി , നിങ്ങള്‍ അഭിപ്രായം പറയണം . നന്ദി .. നമസ്കാരം
കൂടുതല്‍ വായനക്കും ചിത്രങ്ങള്‍ക്കും 

http://insight4us.blogspot.in/2013/05/blog-post_21.html